പേടിഎം മണി ലിമിറ്റഡ് വിപുലമായ ബോണ്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചു

Posted on: May 29, 2023

കൊച്ചി : മൊബൈല്‍ പേന്റ് ഫിനാന്‍ഷ്യല്‍ സേവന കമ്പനി പേടിഎംബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി പേടിഎം മണി ലിമിറ്റഡ് ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഏറ്റവും വിപുലമായ ബോണ്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചു. സര്‍ക്കാര്‍, കോര്‍പ്പറേറ്റ്, ടാക്‌സസ് എന്ന മൂന്ന് തരത്തിലുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ പ്ലാറ്റ്‌ഫോം സഹായകമാവും, പേടിഎം മണിആപ്പിലെ ഡാഷ്‌ബോര്‍ഡില്‍ നിന്നു നിക്ഷേപകര്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കും.

കൂടാതെ നിക്ഷേപകര്‍ക്ക് അവര്‍ക്കു നേടാനാകുന്ന വരുമാനം വിശകലനം ചെയ്യാനും മനസിലാക്കാനും കഴിയും. കൂപ്പണ്‍ വേഴ്‌സസ് യീല്‍ഡ്, ക്ലീന്‍ പ്രൈസ് ഡേര്‍ട്ടി പ്രൈസ്, കൂപ്പണ്‍ ഫ്രീക്വന്‍സി, കൂപ്പണ്‍ റെക്കോഡ് തീയതികള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങളും ഇനി ആപ്പ് ഡാഷ് ബോര്‍ഡില്‍ ലഭ്യമാവും ‘പേടിഎമ്മിലുടെ ഞങ്ങള്‍ മൊബൈല്‍ പേയ്‌മെന്റുകളില്‍ വിപ്ലവം സൃഷ്ടിച്ചു. പേടിഎം മണിയിലൂടെ ഞങ്ങള്‍ ഇന്ത്യന്‍ മൂലധന വിപണിയിലെ നവികരണത്തിന്റെ മുന്‍നിരയിലാണ്.

ഇത് ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ബോണ്ടുകളുടെ തുടക്കം മാത്രമാണ്. ആദ്യമായി നിക്ഷേപകര്‍ക്കു മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ബോണ്ടുകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഓരോ ഇന്ത്യക്കാരനും വൈവിധ്യമാര്‍ന്ന സമ്പത്ത് പോര്‍ട്ട്‌ഫോളിയോ ഉണ്ടായിരിക്കണം, ബോണ്ടുകള്‍ അതിന്റെ പ്രധാന ഭാഗമാണ്. നിക്ഷേപകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സുരക്ഷിതത്വമുള്ള മികച്ച സാങ്കേ
തികവിദ്യാധിഷ്ഠിത സവിശേഷതകള്‍ കൊണ്ടുവരുന്നത് ഞങ്ങള്‍ തുടരും. പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

TAGS: Paytm |