പേ ടിഎം ഓഹരികളുടെ അലോട്ട്‌മെന്റ് വില 2,150 രൂപ

Posted on: November 15, 2021

മുംബൈ : ഡിജിറ്റല്‍ സാമ്പത്തിക സേവന കമ്പനിയായ പേ ടി എമ്മിന്റ ഐ.പി.ഒ. ഓഹരിയുടെ അലോട്ട്‌മെന്റ് വില തീരുമാനിച്ചു. പ്രെസ് ബാന്‍ഡിലെ ഉയര്‍ന്ന വിലയായ 2,160 രൂപയ്ക്ക്
ഓഹരികള്‍ നല്‍കും. നവംബര്‍ 18-ന് വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും പേ ടിഎം മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐ.പി.ഒ. ആണ് പേ ടിഎമ്മിന്റത്. 18,300 കോടി രൂപയാണ് കമ്പനി ഇതിലൂടെ സമാഹരിക്കുന്നത്. ഏഷ്യ പസഫിക് മേഖലയില്‍ ഏറ്റവും വലിയ ഫിന്‍ടെക് ഐ.പി.ഒ. കൂടിയാണിത്. ഐ.പി.ഒ. നടപടികള്‍ക്കുള്ള ഫീസായി ബാങ്കുകള്‍ക്കും നിയമോപദേശ സ്ഥാപനങ്ങള്‍ക്കുമായി 323.9 കോടി രൂപയാണ് പേ ടിഎം നല്‍കുന്നത്. കമ്പനിക്ക് 1.89 മടങ്ങ് അപേക്ഷകളാണ് ഐ.പി.ഒ.യില്‍ ലഭിച്ചത്.്.

 

TAGS: Paytm |