മലപ്പുറം ജില്ലയില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

Posted on: April 11, 2024

മലപ്പുറം : ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ മലപ്പുറം ജില്ലയില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 86 പട്ടണങ്ങളിലും 129 ഗ്രാമങ്ങളിലുമായി 16 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും.

ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളില്‍ ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ വിപുലീകരണം ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗ കണക്റ്റിവിറ്റിയുടെ തടസ്സങ്ങളില്ലാത്ത ലഭ്യത സാധ്യമാക്കും. 2024 ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളിലും നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തും. എയര്‍ടെല്ലിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണികളിലൊന്നാണ് കേരളം, ഈ സംരംഭത്തിലൂടെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലുമായി സംസ്ഥാനമൊട്ടാകെയുള്ള 4ജി,5ജി ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ കണക്ട് വിറ്റിയില്‍ തടസമില്ലാത്ത സേവനം ലഭ്യമാകും.

 

TAGS: Airtel |