ആലപ്പുഴയില്‍ നെറ്റ്‌വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

Posted on: March 16, 2024


ആലപ്പുഴ: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ആലപ്പുഴ ജില്ലയില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. ഇതുവഴി വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും.

ജില്ലയിലെ അമ്പലപ്പുഴ, ചെങ്ങന്നൂര്‍, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര പ്രദേശങ്ങളില്‍ ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ വിപുലീകരണം ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗ കണക്റ്റിവിറ്റിയുടെ തടസ്സങ്ങളില്ലാതെ ലഭ്യത സാധ്യമാക്കും. 2024 ഓടെ രാജ്യത്തെ 60,000 ഗ്രയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണികളിലൊന്നാണ് കേരളം, ഈ സംരംഭത്തിലൂടെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലുമായി സംസ്ഥാനമൊട്ടാകെയുള്ള നെറ്റ്വര്‍ക്ക് കവറേജ് വര്‍ദ്ധിപ്പിക്കും.

സംസ്ഥാനത്തെ ഉയര്‍ന്ന സാധ്യതയുള്ള ഗ്രാമങ്ങളിലെ കവറേജ് വിപുലീകരിക്കുന്നതിനും ഹൈ സ്പീഡ് കണക്റ്റിവിറ്റിയുടെ ശക്തി ആസ്വദിക്കാന്‍ ഉപഭോക്താക്കളെ തയ്യാറാക്കുന്നതിനും, നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാനും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ സേവനങ്ങള്‍ എത്തിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളെയും റൂറല്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ബന്ധമില്ലാത്ത പ്രദേശങ്ങള്‍. പുതിയ ഫൈബര്‍ കപ്പാസിറ്റി എന്നിവ കൂട്ടിച്ചേര്‍ക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കുള്ള ആവശ്യകത പൂര്‍ത്തീകരിക്കുന്നതിന് സഹായകമാകും.

ഈ മേഖലയിലെ എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്ക് ശൃംഖല ഇപ്പോള്‍ ഹൈവേകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗര, അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതോടെ, ഹില്‍ സ്റ്റേഷനുകള്‍ മുതല്‍ സംസ്ഥാനത്തുടനീളമുള്ള ബീച്ചുകള്‍ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ്‌സ് ആസ്വദിക്കാനാകും . വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍ സ്റ്റേഷനുകള്‍ മികച്ച നെറ്റ്വര്‍ക്കുമായി സജ്ജീകരിച്ചിരിക്കുന്നു, ഇത് വിദൂര സ്ഥലങ്ങളില്‍ പോലും എയര്‍ടെല്ലിനെ ലഭ്യമാക്കുന്നു.

TAGS: Airtel |