ഇൻഫോസിസ് പതിനായിരത്തോളം ജീവനക്കാരെ കുറയ്ക്കുന്നു

Posted on: November 6, 2019

ബംഗലുരു : ഇൻഫോസിസ് ചെലവുചുരുക്കലിന്റെ ഭാഗമായി പതിനായിരത്തോളം ജീവനക്കാരെ കുറയ്ക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തുടങ്ങിയ 50 സീനിയർ എക്‌സിക്യൂട്ടീവുകളും പുറത്ത് പോകേണ്ടി വരും. മിഡിൽ ലെവൽ, സീനിയർ വിഭാങ്ങളിലായി ഏകദേശം 10,000 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് സൂചന.

അസോസിയേറ്റ് വിഭാഗത്തിൽ 86,558 ഉം മിഡിൽ (ജെഎൽ 4 & ജെ എൽ 5 ) വിഭാഗത്തിൽ 110,502 ഉം സീനിയർ വിഭാഗത്തിൽ (ജെ എൽ 6, 7, 9) 30,092 ഉം ജീവനക്കാരാണ് ഇൻഫോസിസിലുള്ളത്. സ്വാഭാവികമായ കൊഴിഞ്ഞുപോക്കിനു പുറമെ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കടുത്ത നടപടികൾ വേണ്ടി വരുമെന്നാണ് ഇൻഫോസിസിന്റെ നിലപാട്.

TAGS: Infosys |