മുഹൂർത്ത വ്യാപാരം : ഓഹരിസൂചികകൾ നേട്ടത്തിൽ

Posted on: October 27, 2019

മുംബൈ : സംവത് 2076 ന് തുടക്കം കുറിച്ചു ഓഹരിവിപണിയിൽ നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഓഹരി സൂചികകൾ തിളങ്ങി.

ബിഎസ്ഇ സെൻസെക്‌സ് 192 പോയിന്റ് ഉയർന്ന് 39,250 പോയിന്റിലും നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 11,627.20 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ടാറ്റാ മോട്ടോഴ്‌സ് ഓഹരിവില 17 ശതമാനം ഉയർന്നു (147.70 രൂപ) . യെസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വേദാന്ത, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐടിസി, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളുടെ വിലകൾ പുതിയ ഉയരങ്ങളിലെത്തി.

മാരുതി സുസുക്കി, ഭാരതി എയർടെൽ, എച്ച് സി എൽ ടെക്, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഹിന്ദ് യൂണിലിവർ, പവർഗ്രിഡ്, എസ് ബി ഐ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

പ്രീ ഓപ്പൺ സെഷനിൽ നിഫ്റ്റി 11,700 ന് മുകളിലെത്തി. സെൻസെക്‌സ് 400 പോയിന്റും ഉയർന്നു. ദീപാവലി ബലിപ്രതിപദ ദിനമായ നാളെ ഓഹരിവിപണികൾക്ക് അവധിയാണ്.