കോന്നിയിൽ കെ. യു. ജനീഷ്‌കുമാർ വിജയിച്ചു ; ഭൂരിപക്ഷം 10031 വോട്ടുകൾ

Posted on: October 24, 2019

പത്തനംതിട്ട : കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്‌കുമാർ വിജയിച്ചു. ഭൂരിപക്ഷം 10031 വോട്ടുകൾ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമായ കെ. യു. ജനീഷ്‌കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

ജനീഷ് കുമാറിന് 53,806 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻ രാജിന് 43,775 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് 39,534 വോട്ടുകളും ലഭിച്ചു.