ഐഡിബിഐ ബാങ്കിന് 9300 കോടി രൂപ മൂലധനം സമാഹരിക്കാൻ അനുമതി

Posted on: September 4, 2019

മുംബൈ : ഐഡിബിഐ ബാങ്കിന് 9300 കോടി രൂപ മൂലധനം സമാഹരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. സർക്കാർ 4,557 കോടി രൂപയും എൽഐസി 4743 കോടി രൂപയും മൂലധനമായി നിക്ഷേപിക്കും. മൂലധനസമാഹരണത്തിന് ശേഷം സർക്കാരിന് ഐഡിബിഐ ബാങ്കിൽ 49 ശതമാനവും എൽഐസിക്ക് 51 ശതമാനവും ഓഹരിപങ്കാളിത്തമുണ്ടാകും.

ഈ വർഷം ജനുവരിയിലാണ് എൽഐസി, ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്തത്. നിലവിൽ ഐഡിബിഐ ബാങ്കിന് 800 ശാഖകളും 18,000 ജീവനക്കാരുമാണുള്ളത്. നടപ്പ് സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 3801 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നിഷ്‌ക്രിയ ആസ്തി 29.12 ശതമാനം. ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ഏറ്റവും ഉയർന്ന നിഷ്‌ക്രിയ ആസ്തിയാണിത്.

TAGS: IDBI BANK |