ബിഎസ്ഇ സെൻസെക്‌സിൽ 770 പോയിന്റ് നഷ്ടം ; രൂപയും ഇടിഞ്ഞു

Posted on: September 3, 2019

മുംബൈ : നടപ്പ് ധനകാര്യവർഷം ഒന്നം ക്വാർട്ടിൽ ജിഡിപി കുറഞ്ഞതും ആഗോള വിപണിയിലെ തളർച്ചയും ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടത്തിന് ഇടയാക്കി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം പുനരാരംഭിച്ചയുടനെ ഓഹരിസൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 769.88 പോയിന്റ് കുറഞ്ഞ് 36562.91 പോയിന്റിലും നിഫ്റ്റി 225.35 പോയിന്റ് കുറഞ്ഞ് 10,797.90 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്കിംഗ്, ഓഹരികളാണ് കനത്ത നഷ്ടം രേഖപ്പെടുത്തിയത്. വിദേശനിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നതും വിപണിയെ തകർച്ചയിലേക്ക് നയിച്ചു.

ഡോളറിന് എതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. ഇന്ന് മാത്രം 1.03 രൂപയുടെ ഇടിവാണുണ്ടായത്. ഡോളറുമായുള്ള വിനിമയനിരക്ക് 71.40 ൽ നിന്ന് 72.32 രൂപയായി.

TAGS: BSE Sensex | NSE Nifty |