ജമ്മുകാഷ്മീരിൽ നിക്ഷേപം നടത്തുമെന്ന് എം എ യൂസഫലി

Posted on: August 30, 2019

കൊച്ചി : മാറിയ സാഹചര്യത്തിൽ ജമ്മുകാഷ്മീരിൽ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാൻ ഉദേശമുണ്ട്. കാഷ്മീരിൽ നിന്ന് ആപ്പിളിന്റെ കയറ്റുമതിയും പരിഗണിക്കുന്നുണ്ട്.

ജമ്മു കാഷ്മീരിലെ സാധ്യതകൾ പരിശോധിക്കാൻ ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തായഴ്ച സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.