ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ അനിൽ അഗർവാൾ

Posted on: August 12, 2019

മുംബൈ : ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് സ്ഥാപകനുമായ അനിൽ അഗർവാൾ താത്പര്യപത്രം സമർപ്പിച്ചു. വോൾക്കാൻ ഇൻവെസ്റ്റ്‌മെന്റ്‌സ് മുഖേനയാണ് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത്. മൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന വേദാന്തയുടെ നൂറ് ശതമാനം ഓഹരികളും വോൾക്കാൻ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ നിയന്ത്രണത്തിലാണ്.

താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിച്ചപ്പോൾ ഒരു റഷ്യൻ കമ്പനിയും പനാമയിലെ അവൻടുലോ ഗ്രൂപ്പും താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന് 25,000 കോടി രൂപയുടെ കടബാധ്യതകളുണ്ട്.