ലുലു ഗ്രൂപ്പ് യുപിയിൽ കൂടുതൽ നിക്ഷേപം നടത്തും

Posted on: July 29, 2019

ലക്‌നൗ : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ നാല് ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിർമാണം ലക്‌നൗവിൽ പുരോഗമിക്കുകയാണ്. മാളിന്റെ 70 ശതമാനം നിർമാണവും പൂർത്തിയായി. അടുത്തവർഷം മാൾ പ്രവർത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. യുപി നിക്ഷേപകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിക്ക് സമീപം സാഹിബാബാദിൽ പുതിയ ഷോപ്പിംഗ് മാൾ പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വാരണാസി, നോയിഡ മാളുകൾക്ക് പുറമേയാണിത്. ഓരോ മാളിനും 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോ മാളും 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പരോക്ഷ തൊഴിലവസരങ്ങൾ ഇതിലേറയുണ്ടാകും. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന സമീപനമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് അദ്ദേഹം പറഞ്ഞു.