ഇൻഫോസിസിന് 3,802 കോടി രൂപ അറ്റാദായം

Posted on: July 13, 2019

ബംഗലുരു : ഇൻഫോസിസ് ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 3,802 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനേക്കാൾ 5.3 ശതമാനം വളർച്ചകൈവരിച്ചു. വരുമാനം 14 ശതമാനം വർധിച്ച് 21,803 കോടിയായി. മുൻവർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 19,128 കോടിയായിരുന്നു വരുമാനം. പ്രവർത്തനലാഭം 21.5 ശതമാനത്തിൽ നിന്ന് 20.5 ശതമാനമായി കുറഞ്ഞു.

നടപ്പ് സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 18,450 കോടി രൂപയുടെ കരാറുകൾ നേടി. 8260 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേവരെ 5,934 കോടിയുടെ ഓഹരികൾ തിരിച്ചുവാങ്ങിയതായും കമ്പനി വ്യക്തമാക്കി.