റിലയൻസ് ജിയോ ഓഹരിവിപണിയിലേക്ക്

Posted on: June 22, 2019

മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം 2020 രണ്ടാം പകുതിയിൽ പ്രാഥമിക ഓഹരിവില്പന നടത്തും. ഐപിഒയ്ക്കു മുമ്പേ ഫൈബർ ടു ഹോം ബ്രോഡ് ബാൻഡ് ശൃംഖലയും ഡിടിഎച്ച് സേവനം അവതരിപ്പിക്കും. ഐപിഒ പൂർത്തിയാകുന്നതോടെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന നാലാമത്തെ ടെലികോം കമ്പനിയായി റിലയൻസ് ജിയോ മാറും. ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, ടാറ്റാ ടെലി എന്നിവയാണ് ലിസ്റ്റ് ചെയ്ത മറ്റ് കമ്പനികൾ.

കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) ജിയോ 2,964 കോടി രൂപ ലാഭം നേടിയിരുന്നു. വരുമാനം 11,109 കോടി രൂപ. തൊട്ടു മുൻ വർഷം (2017-18) 723 കോടി രൂപയായിരുന്നു ലാഭം.

TAGS: Reliance Jio |