ലോകസഭാ തെരഞ്ഞെടുപ്പ് : നാലാംഘട്ടം ഇന്ന്

Posted on: April 29, 2019


ന്യൂഡല്‍ഹി : ഒമ്പത് സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. നാലാംഘട്ടത്തോടെ 374 മണ്ഡലങ്ങളിലെ പോളിംഗ് പൂര്‍ത്തിയാകും.

മഹാരാഷ്ട്ര (17), രാജസ്ഥാന്‍ (13) യൂ. പി.(13) ബംഗാള്‍ (8),മധ്യപ്രദേശ്(6), ഓഡിഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3) ജമ്മുകശ്മീര്‍ (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് (ചിന്ദ് വാഡ-മധ്യപ്രദേശ്), പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍, സുനില്‍ ദത്തിന്റെ മകള്‍ പ്രിയാദത്ത് (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), നടി ഊര്‍മിള മാതോഡ്കര്‍ (മുംബൈ നോര്‍ത്ത്), സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് (കനൗജ്-യുപി), തുടങ്ങിയവരാണ് ഇന്ന് ജനവിധിതേടുന്ന പ്രമുഖര്‍.