ലോകസഭാ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: April 18, 2019

ചെന്നൈ : ലോകസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 95 ലോകസഭ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. ജയലളിതയും കരുണാനിധിയുമില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇക്കുറി തമിഴ്‌നാട്ടിൽ നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള 38 ലോകസഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.

കർണാടകത്തിൽ മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ, കേന്ദ്രമന്ത്രി സദാന്ദഗൗഡ, തമിഴ്‌നാട്ടിൽ ആദ്യ മണിക്കൂറുകളിൽ 10 ശതമാനം വോട്ട് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), ഡിഎംകെ നേതാവ് കനിമൊഴി, ദയാനിധി മാരൻ (ചെന്നൈ സെൻട്രൽ), എ. രാജെ (നീലഗിരി), കാർത്തിക് ചിദംബരം (ശിവഗംഗ) ജമ്മു കാഷ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങി നിരവധി പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്.

ഡിഎംകെ നേതാവ് സ്റ്റാലിൻ ചെന്നൈ തെയ്‌നാംപെട്ടിലും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടികെ ദിനകരൻ ബസന്ത്‌നഗറിലും വോട്ട് രേഖപ്പെടുത്തി.