കേരളത്തിൽ രണ്ടര കോടിയിലേറെ വോട്ടർമാർ ; പോളിംഗ് സ്‌റ്റേഷനുകൾ 24,970

Posted on: March 11, 2019

കൊച്ചി : കേരളത്തിൽ 24,970 പോളിംഗ് സ്‌റ്റേഷനുകൾ ഉണ്ടാവുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടിക്കാറാം മീണ. വോട്ടർപട്ടികയിൽ ഇനിയും പേരു ചേർക്കാമെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആകെ 254,08711 വോട്ടർമാരാണുള്ളത്. ഇതിൽ പുരുഷ വോട്ടർമാരുടെ എണ്ണം 1,22,97 403 ഉം സ്ത്രീ വോട്ടർമാരുടെ എണ്ണം 1,31, 11189 ഉം ആണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.