അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടങ്ങി

Posted on: December 26, 2018

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നു. വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് സമരം.

കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്തെ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുകയാണ്. ഡിസംബർ 21 ന് ബാങ്ക് ഓഫീസർമാരുടെ സമരം, 22 ന് നാലാം ശനിയാഴ്ചത്തെ അവധി. 23 ഞായറാഴ്ച. 25 ന് ക്രിസ്മസ്. 26 ന് വീണ്ടും സമരം.