ബാങ്ക് പണിമുടക്ക് ആരംഭിച്ചു

Posted on: May 30, 2018

കൊച്ചി : രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വേതന വർധന ആവശ്യപ്പെട്ട് 10 ലക്ഷം ജീവനക്കാരാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ പണിമുടക്കുന്നത്.

പണിമുടക്കിനെ തുടർന്ന് എടിഎമ്മുകളുടെ പ്രവർത്തനം സ്തംഭിക്കുന്നതായി റിപ്പോർട്ടുണ്ട്.