28
Sunday
April 2024
April 2024
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വളര്‍ച്ച
Posted on: December 22, 2018
മുംബൈ : രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ നവംബറില്‍ 11.03 ശതമാനം വര്‍ധന. 1.16 കോടി യാത്രക്കാരാണ് 2018 നവംബറില്‍ ആഭ്യന്തര എയര്‍ലൈനുകളില്‍ യാത്ര ചെയ്തത്. 2017 നവംബറില്‍ 1.05 കോടിയായിരുന്നു വിമാന യാത്രികര്‍.
ഇന്‍ഡിഗോ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് എന്നീ എയർലൈനുകളിലാണ് ഏറ്റവും അധികം പേര് യാത്ര ചെയ്തത്. നവംബറില്‍ മൊത്തം യാത്രികരുടെ 45 ശതമാനവും ഇന്‍ഡിഗോയില്‍ യാത്ര ചെയ്തപ്പോള്‍ 14.3 ശതമാനം യാത്രക്കാരാണ് ജെറ്റ് എയര്‍വെയ്സില്‍ യാത്ര ചെയ്തത്. സ്പൈസ് ജെറ്റില്‍ 13.5 ശതമാനം പേര് യാത്ര ചെയ്തു.
TAGS: Domestic Air Passengers | Domestic Air Traffic |
News in this Section
Trending News