കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഹാത്തെവേ നിഷേപം നടത്തിയേക്കും

Posted on: December 8, 2018

ന്യൂഡല്‍ഹി : വാറന്‍ ബഫെറ്റിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബെര്‍ക്‌ഷൈര്‍ ഹാത്ത്‌വേ, കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ബാങ്കില്‍ 10 ശതമാനം ഓഹരി ഹാത്തെവേ സ്വന്തമാക്കും. ഇതിനായി ഏകദേശം 600 കോടി ഡോളര്‍ ഹാത്തെവേ ചെലവഴിക്കും. എന്നാല്‍ ഇക്കാര്യം ബാങ്കിംഗ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് 29.73 ശതമാനം പങ്കാളിത്തമുണ്ട്. ഡിസംബറിനുളളില്‍ പ്രമോട്ടര്‍മാരുടെ പങ്കാളിത്തം 20 ശതമാനമായി കുറയ്ക്കണമെന്ന് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ചിനുള്ളില്‍ ഇത് 15 ശതമാനമാക്കണം.