May 2024
ഇന്ത്യയില്‍ 5ജി ; 2022 ല്‍
Posted on: December 7, 2018
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ 2022 – ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ് കെ ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിര്‍മിത ബുദ്ധി (എ ഐ) ബിഗ്ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തില്‍ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തെ 40 കോടി ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഡിജിറ്റല്‍ പ്ലാറ്റഫോമിലെ മീഡിയ കണ്ടന്റ് ഉപഭോഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
നാലാം തലമുറ ടെലികോം സേവനമായ 4 ജി 2010 ലാണ് ഇന്ത്യയില്‍ ലഭ്യമാകാന്‍ തുടങ്ങിയത്. 2016 ഓടെ ഇതിന്റെ ഉപയോഗം വ്യാപകമാകാന്‍ തുടങ്ങി.
TAGS: 5G | 5G Network | Trai |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന