റിലയൻസ് മധ്യപ്രദേശിൽ 60,000 കോടി മുതൽമുടക്കും

Posted on: October 9, 2014

Anil-Ambani-new-CSറിലയൻസ് ഗ്രൂപ്പ് മധ്യപ്രദേശിൽ 60,000 കോടിയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് അനിൽ അംബാനി. മധ്യപ്രദേശ് സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നാലു മേഖലകളിലായി 30,000 കോടി രൂപ മുതൽ മുടക്കിക്കഴിഞ്ഞു. 2020 ആകുമ്പോഴേക്കും ഗ്രൂപ്പിന്റെ മുതൽ മുടക്ക് 60,000 കോടിയായി ഉയരുമെന്നും അനിൽ അംബാനി പറഞ്ഞു.

മധ്യപ്രദേശിൽ കൽക്കരി, ഊർജം, സിമന്റ്, ടെലികോം മേഖലകളിലാണ് റിലയൻസ് ഗ്രൂപ്പ് മുതൽമുടക്കുന്നത്. സംസ്ഥാനത്ത് 25,000 ൽപ്പരം പേർക്ക് റിലയൻസ് തൊഴിൽ നൽകുന്നുണ്ട്.കൂടാതെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ രംഗങ്ങളിലും റിലയൻസ് പ്രവർത്തിക്കുന്നുണ്ട്. മെയ്ക്ക് ഇൻ മധ്യപ്രദേശ് മിഷൻ തങ്ങൾ ഏറ്റെടുക്കുന്നതായും അനിൽ അംബാനി പറഞ്ഞു.