April 2024
എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി
Posted on: October 5, 2018
ദുബായ് : ഫോബ്‌സ് സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍
എം.എ യൂസഫലിക്ക്. 35,036 കോടി രൂപയാണ് ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്തി 3,48,800 കോടി. രണ്ടാംസ്ഥാനത്തുള്ള വിപ്രോ ഉടമ അസീം പ്രേംജിക്ക് 1,54,800 കോടി രൂപയുടെ ആസ്തിയുണ്ട്.
മലയാളികളില്‍ രണ്ടാംസ്ഥാനം ആര്‍. പി ഗ്രൂപ്പ് ഉടമ ബി. രവി പിള്ളയ്ക്കാണ്. 28,766 കോടി ആസ്തി. ജെംസ് എഡ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി മൂന്നാം സ്ഥാനത്ത്. ആസ്തി 18,808 രൂപ. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണനാണു നാലാം സ്ഥാനത്ത്, ആസ്തി 15,047 കോടി രൂപ. അഞ്ചാമത് മൂത്തൂറ്റ് എം.ജി ജോര്‍ജ് ആസ്തി 14,383 കോടി രൂപ. ആറാം സ്ഥാനത്തുള്ള വി പി എസ് ഹെല്‍ത്ത് കെയര്‍ ഉടമ ഷംഷീര്‍ വയലിന് 11,359 കോടി രൂപയുടെ ആസ്തിയുണ്ട്.
ഗള്‍ഫ് മേഖലിയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗതിയാനി രണ്ടാം സ്ഥാനത്താണ്. ആസ്തി 32,241 കോടി രൂപ. രവിപിള്ളയ്ക്കു മൂന്നാം സ്ഥാനം. എന്‍ എം സി ഹെല്‍ത്ത് കെയര്‍ ഉടമ ബി.ആര്‍ ഷെട്ടിയാണ് നാലാം സ്ഥാനത്ത്. ആസ്തി 27,281 കോടി രൂപ.
TAGS: M.A Yusafali |