ടാറ്റാ സ്റ്റീൽ ഉഷ മാർട്ടിന്റെ സ്റ്റീൽ ബിസിനസ് ഏറ്റെടുത്തു

Posted on: September 23, 2018

മുംബൈ : ടാറ്റാ സ്റ്റീൽ, ഉഷ മാർട്ടിന്റെ സ്റ്റീൽ ബിസിനസ് ഏറ്റെടുത്തു. ഏകദേശം 4,300 – 4,700 കോടി രൂപയുടേതാണ് ഇടപാട്. ടാറ്റാ സ്റ്റീലിന്റെ ഏറ്റെടുക്കൽ കടബാധ്യതകൾ കുറയ്ക്കാൻ ഉഷ മാർട്ടിനെ സഹായിക്കും. ഒൻപത് മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും.

ഉഷ മാർട്ടിന് ജംഷെഡ്പൂരിലെ പ്ലാന്റിൽ പ്രതിവർഷം ഒരു ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇതിനു പുറമെ ഇരുമ്പയിര് ഖനി, കൽക്കരി ഖനി, പവർ പ്ലാന്റ് എന്നിവയുമുണ്ട്. ടാറ്റാ സ്റ്റീലോ സബ്‌സിഡയറികളോ ആയിരിക്കും ഏറ്റെടുക്കൽ നടത്തുന്നത്.