28
Sunday
April 2024
April 2024
മാരുതിയുടെ വില്പന ജൂണിൽ 1,35,662 കാറുകൾ
Posted on: July 2, 2018
ന്യൂഡൽഹി : മാരുതി സുസുക്കി ജൂൺ മാസത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 1,35,662 കാറുകൾ. നടപ്പ് സാമ്പത്തിക വർഷം (2018-19) ഒന്നാം ക്വാർട്ടറിലെ വില്പന 4,63,840 കാറുകളാണ്. മുൻ വർഷം ഇതേകാലയളവിനേക്കാൾ 25.9 ശതമാനം വളർച്ച കൈവരിച്ചു. ഇതിനെ പുറമെ ഇക്കാലയളവിൽ 26,639 കാറുകൾ കയറ്റുമതി ചെയ്തു. ഇതോടെ മൊത്തം വില്പന 4,90,479 കാറുകളായി.
കോംപാക്ട് വിഭാഗത്തിൽ (സെലേറിയോ, ബെലേനോ, ഡിസയർ, ഇഗ്നിസ്) 49 ശതമാനം വില്പന വളർച്ച നേടി. വിറ്റാര ബ്രെസയുടെ വില്പന 15 ശതമാനം വർധിച്ചു. സിയാസിന്റെ ഫേസ് ലിഫ്റ്റ് വേർഷൻ വൈകാതെ പുറത്തിറക്കും. ആൾട്ടോ, വാഗൺ ആർ എന്നിവയ്ക്ക് 1.5 ശതമാനം വില്പന വളർച്ചയുണ്ടായി.
TAGS: Maruti Suzuki | Maruti Suzuki Car Sales |
News in this Section
Trending News