ബിസിനസ് രംഗത്തെ ഏറ്റവും ശക്തയായ വനിതകളിൽ ഇന്ദ്രനൂയി രണ്ടാമത്

Posted on: September 26, 2017

ന്യൂഡൽഹി : ഫോർച്യൂൺ മാസിക തയാറാക്കിയ യുഎസിലെ ബിസിനസ് രംഗത്തെ ഏറ്റവും ശക്തയായ വനിതകളുടെ ലിസ്റ്റിൽ പെപ്‌സികോ ചെയർപേഴ്‌സൺ ഇന്ദ്രനൂയി രണ്ടാം സ്ഥാനത്ത്. ജനറൽ മോട്ടോഴ്‌സ് ചെയർപേഴ്‌സൺ മേരി ബാരയാണ് ലിസ്റ്റിൽ ഒന്നാമത്. ലോക്ക്ഹീഡ് മാർട്ടിൻ ചെയർപേഴ്‌സൺ മേരിലിൻ ഹ്യൂസൺ ആണ് മൂന്നാമത്.

യുഎസിന് പുറത്തുള്ള ശക്തരായ ബിസിനസ് വനിതകളുടെ ലിസ്റ്റിൽ ചന്ദ കൊച്ചാറും ശിഖ ശർമ്മയും ഇടംപിടിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ ചന്ദ കൊച്ചാർ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. അക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ ശിഖ ശർമ്മ 21 ാം സ്ഥാനം നേടി.