അജയ് ബംഗയും സത്യ നാദെല്ലയും ഫോർച്യൂൺ ഗ്ലോബൽ ബിസിനസ് ലീഡേഴ്‌സ് ലിസ്റ്റിൽ

Posted on: November 13, 2015
Ajay-Banga-MasterCard-CEO-B

അജയ് ബംഗ

ന്യൂയോർക്ക് : ഫോർച്യൂൺ മാഗസിൻ തയാറാക്കിയ ഗ്ലോബൽ ബിസിനസ് ലീഡേഴ്‌സിന്റെ 50 പേരുടെ ലിസ്റ്റിൽ അജയ് ബംഗയും സത്യ നാദെല്ലയും ഇടംപിടിച്ചു. മാസ്റ്റർ കാർഡ്‌സ് സിഇഒയായ അജയ് ബംഗ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പട്ടികയിൽ 47 ാം സ്ഥാനത്തുണ്ട്. ബിസിനസ് പേഴ്‌സൺ ഓഫ ദ ഇയറായ നൈക്ക് സിഇഒ മൈക്ക് പാർക്കറാണ് ലിസ്റ്റിൽ ഒന്നാമത്.

സത്യ നാദെല്ല

സത്യ നാദെല്ല

മാർക്ക് സുക്കർബെർഗ് (ഫേസ് ബുക്ക്), ആൻഡ്രു വിൽസൺ (ഇലക്‌ട്രോണിക് ആർട്ട്), ടിം കുക്ക് (ആപ്പിൾ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ബംഗയുടെ നേതൃത്വത്തിൽ മാസ്റ്റർ കാർഡ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ലാഭവും വരുമാനവും ഇരട്ടിയാക്കിയതായി ഫോർബ്‌സ് മാഗസിൻ വിലയിരുത്തി. വെല്ലുവിളികളെ അതിജീവിച്ച് മൈക്രോസോഫ്റ്റിനെ വളർച്ചയിലേക്ക് നയിക്കുന്നതിൽ സത്യ നാദെല്ല നിർണായക പങ്കുവഹിക്കുന്നതായും ഫോർച്യൂൺ വ്യക്തമാക്കി.