ചന്ദ കൊച്ചാറിന്റെ സ്വത്ത് കണ്ടുകെട്ടി

Posted on: January 10, 2020

മുംബൈ : ഐസിഐസിഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ചന്ദ കൊച്ചാറിന്റെ സത്ത് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 100 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വിവിധ കമ്പനികളുടെ ഓഹരികൾ, സൗത്ത് മുംബൈയിലെ അപ്പാർട്ട്‌മെന്റ്, ഭർത്താവ് ദീപക് കൊച്ചാറിന്റെ നുപവർ റിന്യുവബിൾസിന്റെ ഓഫീസ് എന്നിവയുൾപ്പടെയുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്.

വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് വായ്പ അനുവദിച്ച കേസിലാണ് ഈ നടപടി. കേസിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ ചന്ദ കൊച്ചാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.