ശിഖ ശർമ്മ ടാറ്റാ ഗ്ലോബൽ ബീവ്‌റേജസ് ഡയറക്ടർ

Posted on: May 10, 2019

മുംബൈ : ആക്‌സിസ് ബാങ്ക് മുൻ എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ശിഖ ശർമ്മയെ ടാറ്റാ ഗ്ലോബൽ ബീവ്‌റേജസ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചു. അഞ്ച് വർഷമാണ് കാലാവധി. ധനകാര്യ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള ശിഖ ശർമ്മ 2018 ഡിസംബറിലാണ് ആക്‌സിസ് ബാങ്കിൽ നിന്ന് വിരമിച്ചത്.

പിഡിലൈറ്റ് ഇൻഡസ്ട്രീസ് എംഡി ഭരത് പൂരിയെയും ടാറ്റാ ഗ്ലോബൽ ബീവ്‌റേജസ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.