എയർടെൽ 5 ജി : നോകിയ സാങ്കേതിക പങ്കാളി

Posted on: March 2, 2017

ന്യൂഡൽഹി : ഇന്ത്യൻ ടെലികോം രംഗത്ത് 5 ജി സാങ്കേതികവിദ്യ അവതരിപ്പിക്കാൻ എയർടെൽ നോകിയയുമായി ധാരണയിലെത്തി. മറ്റ് ടെലികോം കമ്പനികളേക്കാൾ മുമ്പേ രാജ്യത്ത് 5 ജി നെറ്റ് വർക്ക് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ഡാറ്റ സ്പീഡിന്റെ കാര്യത്തിൽ 5ജിയിലൂടെ റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുയർത്താനാകുമെന്നാണ് എയർടെല്ലിന്റെ വിലയിരുത്തൽ.

നേരത്തെ 2 ജി, 3 ജി, 4 ജി സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ നോകിയ എയർടെല്ലുമായി സഹകരിച്ചിരുന്നു. 5ജി രംഗത്ത് നോകിയയ്ക്കുള്ള ആഗോള പ്രവർത്തനപരിചയം എയർടെല്ലിന് തുണയാകും.