സീയറ്റ് 2,800 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: December 17, 2016

മുംബൈ : സീയറ്റ് ടയർ ഉത്പാദനം വർധിപ്പിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2,800 കോടി രൂപ മുതൽ മുടക്കും. ട്രക്ക് – ബസ് റേഡിയൽ ടയറുകളുടെ ഉത്പാദനം 2022 ടെ പ്രതിവർഷം 10 ലക്ഷമായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ട്രക്ക് വിഭാഗത്തിലെ റേഡിയലൈസേഷൻ കണക്കിലെടുത്താണ് ഉത്പാദനം വർധിപ്പിക്കുന്നതെന്ന് സീയറ്റ് മാനേജിംഗ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു.

ഇതിനു പുറമെ ടൂവീലർ ടയർ ഉത്പാദനം പ്രതിവർഷം 17 ദശലക്ഷവും കാർ റേഡിയലുകൾ ആറ് ദശലക്ഷവുമായി വർധിപ്പിക്കും. നിക്ഷേപത്തിനാവശ്യമായ പണം വായ്പയും ഓഹരിയുമായി കണ്ടെത്തുമെന്നും അദേഹം പറഞ്ഞു.