കാറുകൾക്കായി സിയറ്റ് സെക്യൂറ ഡ്രൈവ് ടയർ

Posted on: October 5, 2018

കൊച്ചി : സിയറ്റ് ലിമിറ്റഡ് കാറുകൾക്കായി സെക്യൂറ ഡ്രൈവ് ടയർ പുറത്തിറക്കി. പ്രീമിയം സെഡാൻ സെഗ്മെന്റിലുള്ള കാറുകൾക്കായാണ് പുതിയ ടയറുകൾ നിർമ്മിച്ചിട്ടുള്ളത്. സിയറ്റ് സെക്യൂറ ഡ്രൈവ് ടയറുകൾ യൂറോപ്യൻ മാർക്കറ്റുകളിൽ ഏറെ പ്രാധാന്യം ലഭിച്ചവയാണ്. ഇതേ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും കമ്പനി ഉപയോഗിക്കുത്. 7 വ്യത്യസ്ത വലിപ്പങ്ങളിലാണ് ടയറുകൾ ലഭ്യമാകുക. 215/60ആർ16, 205/55ആർ16, 195/55ആർ16, 195/65ആർ15, 185/60ആർ15, 195/60ആർ15, 175/65ആർ15 എന്നിവയാണ് വകഭേദങ്ങൾ.

നല്ല വേഗതയിലും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ടയറുകളുടെ നിർമ്മാണം. വീതിയും വലിപ്പവും നനഞ്ഞ റോഡുകളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കും. പുത്തൻ രീതിയിലുള്ള ഗ്രിപ്പുകളും കമ്പനി ടയറുകൾക്ക് നൽകിയിട്ടുണ്ട്. പുതിയ പാറ്റേൺ ശബ്ദങ്ങൾ കുറച്ച് ശാന്തമായി വാഹനം ഓടിക്കാൻ സഹായിക്കും.

ഹൈ സ്പീഡ് കാറുകളിൽ കൂടുതൽ സുരക്ഷയൊരുക്കാനായാണ് കമ്പനി യുറോപ്യൻ രീതിയിലുള്ള ടയർ പുറത്തിറക്കിയതെന്ന് സിയറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് നീതീഷ് ബജാജ് പറഞ്ഞു.