സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു

Posted on: November 7, 2020


കൊച്ചി : ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ് ലെസ്സ് ടയറുകള്‍ ഉപയോഗിക്കും.

ദൈര്‍ഘ്യമേറിയ റൂട്ടുകളിലെ ക്രൂയിസിംഗ് കഴിവുകള്‍ക്ക് പേരുകേട്ട സൂം പ്ലസ് ശ്രേണി ടയറുകള്‍ ദേശീയപാതകളിലെ യാത്രകളെ കൂടുതല്‍ സുഖകരമാക്കുന്നു . കൂടാതെ, സൂം പ്ലസ് ശ്രേണിയിലുള്ള ടയറുകളുടെ രൂപകല്പനയും മോഡലുകളും റൈഡര്‍ ബാലന്‍സും നനഞ്ഞതും, വരണ്ടതുമായ പ്രതലങ്ങളില്‍ മികച്ച ഉറപ്പും നല്‍കുന്നു. ഫ്രണ്ട്, റിയര്‍ ടയര്‍ മോഡലുകള്‍ യഥാക്രമം 100/90-19 സൂം പ്ലസ് എഫ്, 140/70-17 സൂം പ്ലസ് എന്നിങ്ങനെ ലഭ്യമാകും.

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ ഔദ്യോഗിക ടയര്‍ വിതരണക്കാരെന്ന നിലയില്‍ സിയറ്റ് സന്തോഷിക്കുന്നുവെന്ന് സിയറ്റ് ടയേഴ്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു. ‘മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു. കാലക്രമേണ റോയല്‍ എന്‍ഫീല്‍ഡുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്, ഭാവിയിലും ഇത് ഫലപ്രദമായി തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ് / ഇലക്ട്ര, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ മോഡലുകള്‍ക്കായും സിയറ്റ് റോയല്‍ എന്‍ഫീല്‍ഡ്മായി സഹകരിച്ചിട്ടുണ്ട്.

 

TAGS: Ceat | Royal Enfield |