വെളിപ്പെടുത്തപ്പെട്ടത് 65,250 കോടിയുടെ കള്ളപ്പണം

Posted on: October 1, 2016

arun-jaitley-big-a

ന്യൂഡൽഹി : സ്വത്ത് വെളിപ്പെടുത്തൽ പദ്ധതി പ്രകാരം നാല് മാസത്തിനിടെ വെളിപ്പെടുത്തപ്പെട്ടത് 65,250 കോടി രൂപയുടെ കള്ളപ്പണം. 64,274 പൗരൻമാരാണ് തങ്ങളുടെ രഹസ്യ സമ്പാദ്യം വെളിപ്പെടുത്താൻ തയാറായത്. അന്തിമകണക്കുകൾ വരുമ്പോൾ തുക ഇനിയും വർധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതിയുടെ സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.

വെളിപ്പെടുത്തപ്പെട്ട തുകയുടെ 45 ശതമാനം നികുതിയും പിഴയുമായി ഗവൺമെന്റ് ലഭിക്കും. 2016 വെളിപ്പെടുത്തപ്പെട്ട കള്ളപ്പണം ജനക്ഷേമപദ്ധതികൾക്കു വിനിയോഗിക്കുമെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു.