മുംബൈ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം

Posted on: August 5, 2016

Gateway-of-India-Big

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണെന്ന് ട്രിപ് അഡൈ്വസർ. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരവുമാണ് മുംബൈ. വിയറ്റ്‌നാമിലെ ഹാനോയി ആണ് ഒന്നാമത്. ന്യൂയോർക്ക് ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. ന്യൂയോർക്കിൽ മൂന്ന് ദിവസം താമസിക്കണമെങ്കിൽ ഇന്ത്യക്കാർക്ക് 1.24,201 രൂപ മുടക്കേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമായ മുംബൈയേക്കാൾ മൂന്ന് മടങ്ങ് ചെലവേറിയ നഗരമാണ് ന്യൂയോർക്ക്. ട്രിപ് അഡൈ്വസർ തയാറാക്കിയ ലോക നഗരങ്ങളുടെ ആറാമത് ട്രിപ്ഇൻഡെക്‌സിലാണ് ഈ കണ്ടെത്തൽ.

സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ ആണ് ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ മൂന്നാമത്തെ നഗരം. കുലാലംപൂർ (മലേഷ്യ), ബാങ്കോക്ക് (തായ്‌ലാൻഡ്), മോസ്‌കോ (റഷ്യ) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. ജൂൺ – സെപ്റ്റംബർ കാലയളവിൽ 27 ലോകനഗരങ്ങളിൽ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് ദിവസത്തെ താമസത്തിനു വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് ട്രിപ് ഇൻഡെക്‌സ് തയാറാക്കിയിട്ടുള്ളത്.