ട്രിപ് അഡൈ്വസർ ഹോട്ടലുകൾക്കുള്ള ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: January 28, 2017

കൊച്ചി : ലോകത്തിലെ പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡൈ്വസർ ഹോട്ടലുകൾക്കുള്ള ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ട്രിപ് അഡൈ്വസർ സഞ്ചാരികളിൽ നിന്ന് കഴിഞ്ഞ വർഷത്തിൽ ശേഖരിച്ച അവലോകനങ്ങളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയാണ് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. വിശിഷ്ട ഹോട്ടലുകൾ, ആഡംബരം, ആദായം, ചെറുകിട, സേവന, ഭക്ഷണ താമസ സൗകര്യങ്ങൾ, റൊമാൻസ്, ഫാമിലി എന്നീ വിഭാഗങ്ങളിലായി, ലോകത്താകെ 109 രാജ്യങ്ങളിലും എട്ട് മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന, ഏറ്റവും മികച്ച 7,608 പ്രോപ്പർട്ടീസ് ട്രിപ് അഡൈ്വസർ ചൂണ്ടക്കാട്ടി.

ട്രാവലേഴ്‌സ് ചോയ്‌സ് ഹോട്ടൽ ജേതാക്കളുടെ മുഖമുദ്ര സ്തുത്യർഹമായ സേവനം, മൂല്യം, ഗുണനിലവാരം എന്നിവയാണ്. ഇന്ത്യൻ കാറ്റഗറികളിലെ ഏറ്റവും മികച്ച ഹോട്ടലുകളായി തെരെഞ്ഞെടുക്കപ്പെട്ടത് ദി ലീല പാലസ് ഉദയ്പൂർ, രാജസ്ഥാൻ (ടോപ് വിഭാഗം), ഒബ്‌റോയ് വന്യവിലാസ്, സവായ് മദോപൂർ, രാജസ്ഥാൻ (സ്‌മോൾ വിഭാഗം), ഒബ്‌റോയ് വന്യവിലാസ്, സവായ് മദോപൂർ, രാജസ്ഥാൻ (ആഡംബരം വിഭാഗം), ഹോട്ടൽ പ്ലസന്റ് ഹവേലി, ജെസാൽമീർ, രാജസ്ഥാൻ (റൊമാൻസ് വിഭാഗം), ഒബ്‌റോയ് വന്യവിലാസ്, സവായ് മദോപൂർ, രാജസ്ഥാൻ (മികച്ച സേവനം വിഭാഗം), കാസ ഡാ പ്രയ, ഗോവ (ഭക്ഷണ താമസ സൗകര്യം വിഭാഗം), ബാംബൂ ബാങ്ക്‌സ് ഫാം ഗസ്റ്റ് ഹൗസ്, തമിഴ്‌നാട് (കുടുംബം വിഭാഗം), കണ്ണൂർ ബീച്ച് ഹൗസ്, കേരള (ബാർഗെയ്ൻ വിഭാഗം) എന്നിവ ട്രാവലേഴ്‌സ് ചോയ്‌സ് ബഹുമതികൾ നേടി.

ആഡംബരം, ചെറുകിട, മികച്ച സേവനം, റൊമാൻസ്, ടോപ് എന്നീ അഞ്ച് വിഭാഗങ്ങളിലായി 38 ഹോട്ടലുകളാണ് കേരളത്തിലുള്ളത്. കണ്ണൂർ ബീച്ച് ഹൗസ് (1) കൈയ ഹൗസ് (20) ബാർഗയിൻ വിഭാഗത്തിൽ; മൺറോ ഐലൻഡ് ബാക്ക്‌വാട്ടേഴ്‌സ് ഹോംസ്റ്റേ (13); റോയൽ മിസ്റ്റ് (17) ഭക്ഷണ, താമസ സൗകര്യവിഭാഗത്തിൽ ബി & ബി ഇൻസ,് ഫാമിലി വിഭാഗത്തിൽ മൂന്നാർ ടീ കൺട്രി റിസോർട്ട് (19) എന്നിവ ഏഷ്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

സഞ്ചാരികളെപ്രചോദിപ്പിക്കുന്ന ആഗോളതലത്തിലുള്ള ഹോട്ടലുകൾ കണ്ടെത്തി അംഗീകരിക്കുന്നത് മഹത്തായ കാര്യമാണെന്ന് ട്രിപ് അഡൈ്വസർ ഇന്ത്യ കൺട്രി മാനേജർ നിഖിൽ ഗഞ്ചു പറഞ്ഞു.