ലോകത്തിലെ 30 സൂപ്പർ നഗരങ്ങളുടെ ലിസ്റ്റിൽ മുംബൈയും ഡൽഹിയും

Posted on: January 3, 2016

Bandra-Worli-sea-link-Big

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച 30 സൂപ്പർ നഗരങ്ങളുടെ ലിസ്റ്റിൽ മുംബൈയും ഡൽഹിയും ഇടംപിടിച്ചു. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈ പട്ടികയിൽ 22 ാം സ്ഥാനത്തും തലസ്ഥാനമായ ഡൽഹി 24 ാം സ്ഥാനത്തുമാണുള്ളത്. ഏറ്റവും ശക്തവും കണക്ട്റ്റഡുമായ നഗരങ്ങളെ ലിസ്റ്റിലേക്ക് പരിഗണിച്ചത്. രാജ്യാന്തര റിയൽഎസ്റ്റേറ്റ് കൺസൾട്ടൻസിയായ ജെഎൽഎൽ ആണ് പഠനം നടത്തിയത്.

ടോക്കിയോ, ന്യൂയോർക്ക്, ലണ്ടൻ, പാരീസ് എന്നിവയാണ് സൂപ്പർ നഗരങ്ങളുടെ ലിസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. 30 സൂപ്പർ നഗരങ്ങളിലെ വിദേശമൂലധന നിക്ഷേപത്തിന്റെ 50 ശതമാനവും ഈ നാല് നഗരങ്ങളിലാണ്. 30 സൂപ്പർ നഗരങ്ങളും കൂടി 64 ശതമാനം വിദേശമൂലധന നിക്ഷേപം കൈകാര്യം ചെയ്യുന്നത്.