ഡോയിഷ് ബാങ്ക് പ്രതിസന്ധിയിൽ ; നഷ്ടം 24,500 കോടി രൂപ

Posted on: July 28, 2019

ഫ്രാങ്ക്ഫർട്ട് : ലോകത്തിലെ മുൻനിര ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ഡോയിഷ് ബാങ്ക് പ്രതിസന്ധിയിൽ. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയിഷ് ബാങ്ക് നടപ്പ് വർഷം രണ്ടാം ക്വാർട്ടറിൽ 24,500 കോടി രൂപയുടെ (310 കോടി യൂറോ) നഷ്ടമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേകാലയളവിൽ 40.1 കോടി യൂറോ ലാഭത്തിലായിരുന്നു. അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവന്നതോടെ ഡോയിഷ് ബാങ്കിന്റെ ഓഹരിവില ഇടിഞ്ഞു.

ചെലവുചുരുക്കലിന്റെ ഭാഗമായി 18,000 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിരമിക്കൽ പദ്ധതി നടപ്പാക്കാൻ 57,000 കോടി രൂപ (740 കോടി യൂറോ) വേണ്ടി വരും. ഇതിലൂടെ 2020 ൽ ലാഭത്തിലേക്ക് മടങ്ങാനാണ് 1870 ൽ സ്ഥാപിതമായ ഡോയിഷ് ബാങ്ക് ലക്ഷ്യമിടുന്നത്. എന്നാൽ നഷ്ടത്തിലുള്ള ബാങ്കിന് ഇത്രയും വലിയ തുക കണ്ടെത്തുക എളുപ്പമല്ല. അടിയന്തരമായി പ്രവർത്തന മൂലധനം കണ്ടെത്തിയില്ലെങ്കിൽ 149 വർഷത്തെ ചരിത്രമുള്ള ഡോയിഷ് ബാങ്ക് തകർച്ചയിലേക്ക് നീങ്ങും.

TAGS: Deutsche Bank |