ഇന്ത്യന്‍ സമ്പദ്ഘടന 2030 ല്‍ 7 ട്രില്യണ്‍ ഡോളറിലേക്ക് വളരും : ഡ്യൂഷെ ബാങ്ക്

Posted on: January 4, 2020

ന്യൂഡല്‍ഹി : ഇന്ത്യന്‍ സമ്പദ്ഘടന, കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ ക്ഷീണത്തെ അതിജീവിച്ച് 2030 ഓടെ 7 ട്രില്യണ്‍ ഡോളറിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഈ മുന്നേറ്റം പ്രതിഷ്ഠിക്കും. വരുന്ന ദശാബ്ദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ശരാശരി 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതെന്ന് ഡ്യൂശെ ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024-25 ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന് ആവേശം പകരുന്നതാണ് റിപ്പോര്‍ട്ട്.

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ട തളര്‍ച്ച വരും ദശാബ്ദത്തെക്കുറിച്ചുള്ള സൂചനയെന്നും ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുന്ന ഏതാനും സമയത്തേക്ക് പൂര്‍ണമായ ശേഷി സമ്പദ് ഘടന പ്രകടമാക്കിയേക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഭാവിയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് ധീരമായ നടപടിയാണ് സര്‍ക്കാര്‍ 2020 സെപ്റ്റംബറില്‍ കൈക്കൊണ്ടത്. കഴിഞ്ഞ എട്ടുവര്‍ഷമായി മോശം അവസ്ഥയിലുള്ള നേരിട്ടുള്ള വിദേശ നിക്‌ഷേപങ്ങളുടെയും (എഫ്ഡിഐ). മറ്റു സ്വകാര്യ നിക്ഷേപങ്ങളുടെയും ഈ നടപടി ആകര്‍ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം 2019 കലണ്ടര്‍ വര്‍ഷത്തില്‍ റിസവര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 1.35 ശതമാനം കുറച്ചതും വളര്‍ച്ചയ്ക്ക് ഹേതുവാകും.

നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയുമുടക്കമുള്ള സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയെ നിയമാനുസൃതവും ഒദ്യോഗികവുമാക്കാന്‍ സഹായിക്കുമെന്നും ഭാവിയില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്നും ബാങ്ക് നിരീക്ഷിക്കുന്നു. നോട്ട് അസാധുവാക്കല്‍, ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ വേഗം കൂട്ടുകയും ജിഎസ്ടി, വിപണിയെ നിയമാനുസാരിയാകാന്‍ സഹായിക്കുകയും ചെയ്തു. ആളോഹരി വരുമാനം ഉയര്‍ത്താനും സമ്പദ് വ്യവസ്ഥ ഔദ്യോഗികമാക്കാനുള്ള നടപടിക്രമങ്ങള്‍ സാഹയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS: Deutsche Bank |