സ്മാർട്ട്‌ഫോൺ വിപണി : ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

Posted on: April 23, 2016

Smartphone-market-Bigന്യൂഡൽഹി : ഇന്ത്യ 2017 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വിപണിയായി മാറുമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയെ അടുത്ത വർഷം ഇന്ത്യ മറികടക്കും. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ വളർച്ച പിന്നോട്ടാണ്. കേവലം 5 ശതമാനം മാത്രം. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ 23 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലേക്കുള്ള സ്മാർട്ട്‌ഫോൺ ഇറക്കുമതി 2018 ൽ 192 ദശലക്ഷമായി വർധിക്കുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ പഠനറിപ്പോർട്ട് പറയുന്നത്. ആഗോള വിപണിയുടെ 11 ശതമാനം വരുമിത്. ഇപ്പോൾ 225 ദശലക്ഷം സ്മാർട്ട്‌ഫോൺ വരിക്കാരാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം വരുമിത്. ഇന്റർനെറ്റ് സാന്ദ്രത ഇപ്പോഴത്തെ 26 ശതമാനത്തിൽ നിന്ന് 2018 ൽ 50 ശതമാനമായി വർധിക്കുമെന്നാണ് കരുതുന്നത്. സ്മാർട്ട്‌ഫോൺ ഇറക്കുമതിയുടെ 75 ശതമാനവും 4ജി സ്മാർട്ട്‌ഫോണുകളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.