ബിഎസ്എൻഎൽ 14 സർക്കിളുകളിൽ 4ജി അവതരിപ്പിക്കും

Posted on: April 4, 2016

BSNL--4G-Big

ന്യൂഡൽഹി : ബിഎസ്എൻഎൽ 14 സർക്കിളുകളിൽ 4ജി സേവനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചണ്ഡിഗഡിൽ 4ജിയുടെ സോഫ്റ്റ് ലോഞ്ചിംഗ് നടത്തി. 35 എംബിപിഎസ് സ്പീഡിലാണ് ഇന്റർനെറ്റ് ലഭ്യമാക്കിയത്.

2500 മെഗാഹെർട്‌സ് ബാൻഡിലാണ് ബിഎസ്എൻഎൽ 4ജി സാങ്കേതികവിദ്യ ഏർപ്പെടുത്തുന്നത്. സ്‌പെക്ട്രത്തിനായി 8,313.80 കോടി രൂപയാണ് ബിഎസ്എൻഎൽ മുടക്കിയത്.

എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ മൊബൈൽ ഓപറേറ്റർമാരാണ് ആദ്യം 4ജി സേവനം അവതരിപ്പിച്ചത്. റിലയൻസ് ജിയോ വൈകാതെ 4ജി അവതരിപ്പിക്കും.