മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.7 ശതമാനമായി വർധിപ്പിച്ചു

Posted on: July 19, 2016

Morgan-Stanley-HQ-Big

ന്യൂഡൽഹി : ആഗോള നിക്ഷേപസ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.7 ശതമാനമായി വർധിപ്പിച്ചു. ഈ വർഷം മാർച്ചിൽ വളർച്ചാനിരക്ക് 7.5 ശതമാനമായി കുറച്ചിരുന്നു. പൊതുമൂലധനം, വിദേശ നിക്ഷേപം, ഉപഭോഗം എന്നിവയിലുണ്ടായ വർധനയാണ് വളർച്ചാനിരക്ക് പുനർനിർണയിക്കാൻ മോർഗൻ സ്റ്റാൻലിയെ പ്രേരിപ്പിച്ചത്.

2015-16 സാമ്പത്തികവർഷത്തെ നാലാം ക്വാർട്ടറിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.9 ശതമാനം വളർച്ച കൈവരിച്ചിരുന്നു. വാർഷിക വളർച്ച 7.6 ശതമാനം. അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന ജിഡിപി വളർച്ചയാണിത്.

2017 ലെ വളർച്ചാനിരക്ക് 7.7 ൽ നിന്ന് 7.8 ശതമാനമായും പരിഷ്‌കരിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് ഏറ്റവും പരിമിതമായ അളവിലെ ഇന്ത്യയെ ബാധിക്കുകയുള്ളുവെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.