ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി മോർഗൻ സ്റ്റാൻലി കുറച്ചു

Posted on: March 15, 2016

Morgan-Stanley-Big

ന്യൂഡൽഹി : ആഗോള നിക്ഷേപസ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി കുറച്ചു. നേരത്തെ 7.9 ശതമാനം ജിഡിപി വളർച്ചയാണ് മോർഗൻ സ്റ്റാൻലി പ്രവചിച്ചിരുന്നത്. 2017 ലെ വളർച്ച 8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായും മോർഗൻ സ്റ്റാൻലി പുനർനിർണയിച്ചു. വളർച്ചാമൊമന്റത്തിന്റെ വേഗത കുറഞ്ഞതാണ് പുതിയ വിലയിരുത്തലിന് മോർഗൻ സ്റ്റാൻലിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ 14 മാസത്തിനിടെ കയറ്റുമതിയിലുണ്ടായ കുറവും മറ്റ് ആഭ്യന്തരഘടകങ്ങളും വളർച്ചവേഗം കുറച്ചു. അതേസമയം കറന്റ് അക്കൗണ്ട് കമ്മിയും നാണ്യപെരുപ്പവും നിയന്ത്രണവിധേയമാണെന്നുള്ളത് വളർച്ചയ്ക്ക് സഹായകമാണെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.