റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

Posted on: April 5, 2016

RBI-round-logo-Big-a

ന്യൂഡൽഹി : റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് നിലവിലുള്ള 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറയും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകളിൽ നേരിയ കുറവ് വരുത്താൻ ബാങ്കുകൾ നിർബന്ധിതരാകും. റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായിരിക്കും. സിആർആർ നിരക്ക് നാല് ശതമാനമായി തുടരും.

2011 ജനുവരിക്ക് ശേഷം റിപ്പോ നിരക്ക് ഏറ്റവും കുറയുന്നത് ഇതാദ്യമാണ്. പുതിയ ധനകാര്യവർഷത്തെ റിസർവ് ബാങ്കിന്റെ ആദ്യ വായ്പാ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ഈ വർഷം ഇനിയും നിരക്ക് കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.