May 2024
വിജയ് മല്യയുടെ സ്വകാര്യജെറ്റും ലേലത്തിന്
Posted on: March 28, 2016
മുംബൈ : കുടിശികക്കാരനായ വിജയ് മല്യയുടെ സ്വകാര്യജെറ്റും ലേലം ചെയ്യും. മെയ് 12 നും 13 നും മധ്യേയാണ് ഇ-ലേലം. മല്യയുടെ വിടി-വിജെഎം ജെറ്റിൽ 25 യാത്രക്കാർക്കും ആറ് വിമാനജോലിക്കാർക്കും സഞ്ചരിക്കാനാകും. ഒരു കോടി രൂപ നിരതദ്രവ്യം കെട്ടിവയ്ക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ലേലത്തിൽ പങ്കെടുക്കാം. മുംബൈ എയർപോർട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനം ഏപ്രിൽ രണ്ടു മുതൽ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പരിശോധിക്കാം.
ഒരു വർഷം മുമ്പ് മല്യയുടെ മറ്റൊരു വിമാനം വില്പന നടത്തിയിരുന്നു. സേവനനികുതി വിഭാഗം 2013 ൽ 5 എടിആർ വിമാനങ്ങളും രണ്ട് ഹെലികോപ്ടറുകളും പിടിച്ചെടുത്തിരുന്നു. മല്യ 9,000 കോടി രൂപയാണ് വിവിധ ബാങ്കുകൾക്കായി നൽകാനുള്ളത്.
TAGS: Kingfisher Airlines | UB Group | Vijay Mallya | Vijay Mallya’s Private Jets |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന