ഒടുവിൽ കടംവീട്ടാമെന്ന് വിജയ് മല്യ

Posted on: March 10, 2017

ലണ്ടൻ : ബാങ്കുകളുമായി ചർച്ചചെയ്ത് കടംവീട്ടാൻ തയാറാണെന്ന് വിജയ് മല്യ. 9000 കോടി രൂപയാണ് വിജയ്മല്യ എസ് ബി ഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് നൽകാനുള്ളത്. ഒറ്റത്തവണതീർപ്പാക്കലിന് തയാറാണെന്ന് ഇപ്പോൾ ലണ്ടനിലുള്ള മല്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണ് വിജയ് മല്യ ഇന്ത്യവിട്ടത്.

പൊതുമേഖലാ ബാങ്കുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ നയങ്ങളുണ്ട്. നൂറുകണക്കിനാളുകൾ ഇതിലൂടെ കടം തീർക്കുന്നു. എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത് നിഷേധിക്കപ്പെടുന്നതെന്ന് വിജയ് മല്യ ട്വീറ്ററിലൂടെ ചോദിച്ചു. സുപ്രീംകോടതി വ്യാഴാഴ്ച മല്യക്ക് എതിരെ രുക്ഷ വിമർശനം നടത്തിയതിനു പിന്നാലെയാണ് മല്യ ഒറ്റത്തവണതീർപ്പാക്കലിന് സമ്മതമാണെന്ന് അറിയിച്ചത്.

TAGS: Vijay Mallya |