ജെഎസ്ഡബ്ല്യു സ്റ്റീൽ വെൽസ്പൺ മാക്‌സിനെ ഏറ്റെടുത്തു

Posted on: August 19, 2014

JSW-Steel-Logo-CS

ജെഎസ്ഡബ്ല്യു സ്റ്റീൽ 1000 കോടി രൂപയിൽ അധികം മുതൽമുടക്കിൽ സ്‌പോഞ്ച് അയേൺ ഉത്പാദകരായ വെൽസ്പൺ മാക്‌സ് സ്റ്റീലിനെ ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ ഉത്പാദകരാണ് സജ്ജൻ ജിൻഡാൽ നേതൃത്വം നൽകുന്ന ജെഎസ്ഡബ്ല്യു സ്റ്റീൽ.

ബി.കെ. ഗോയങ്കയുടെ വെൽസ്പൺ മാക്‌സ് സ്റ്റീലിന് 1030 കോടിയുടെ കടബാധ്യതകളുണ്ട്. വെൽസ്പണിന്റെ ബാധ്യതകളോടെയാണ് ഏറ്റെടുക്കൽ. മഹാരാഷ് ട്രയിലെ റായ്ഗഡ് ജില്ലയിലാണ് വെൽസ്പൺ മാക്‌സ് സ്റ്റീലിന്റെ പ്ലാന്റ്. ആദിത്യബിർള ഗ്രൂപ്പിൽ നിന്നും 2009 ലാണ് ബി.കെ. ഗോയങ്ക വിക്രം ഇസ്പാറ്റ് വാങ്ങി വെൽസ്പൺ മാക്‌സ് സ്ഥാപിക്കുന്നത്.