ജെ എസ് ഡബ്ല്യു പശ്ചിമബംഗാൾ സ്റ്റീൽ പ്ലാന്റ് വൈകും

Posted on: December 5, 2014

JSW-Steel-Hot-strip-Mill-Bi

ജെ എസ് ഡബ്ല്യു സ്റ്റീൽ പശ്ചിമബംഗാളിൽ 35,000 കോടി രൂപ മുതൽ മുടക്കിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി വൈകുമെന്ന് ഉറപ്പായി. ഇരുമ്പയിരിന്റെയും കൽക്കരിയുടെയും ദൗർലഭ്യമാണ് പ്ലാന്റ് വൈകാൻ ഇടയാക്കുന്നത്. 10 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള പ്ലാന്റായിരുന്നു പശ്ചിമ ബംഗാളിൽ ജെ എസ് ഡബ്ല്യു ലക്ഷ്യമിട്ടിരുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ പ്ലാന്റായിരിക്കുമിത്.

TAGS: JSW Steel |