ജെഎസ്ഡബ്ല്യു എവർ ഗ്ലോയ്ക്ക് 10 വർഷ വാറന്റി

Posted on: December 22, 2017

കൊച്ചി : ജെഎസ്ഡബ്ല്യു സ്റ്റീൽ മൂല്യ വർധിത സ്റ്റീൽ ഉത്പന്നനിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു എവർ ഗ്ലോ കേരളത്തിൽ അവതരിപ്പിച്ചു. കളർ കോട്ടിംഗ് സഹിതം എത്തുന്ന മനോഹരമായ റൂഫിംഗ്, ചുമർ എന്നിവക്ക് അനുയോജ്യമായ ഉത്പന്നമാണ് ജെഎസ്ഡബ്ല്യു എവർ ഗ്ലോ.

ഡിസൈനിലും മറ്റും ഏറെ ശ്രദ്ധിക്കുന്ന ഉപഭോക്താക്കൾക്കായി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഉത്പന്നമാണ് ജെഎസ്ഡബ്ല്യു നൽകുന്നതെന്ന് ജെഎസ്ഡബ്ല്യു എവർ ഗ്ലോ പുറത്തിറക്കുന്ന ചടങ്ങിൽ പാർത്ഥ് ജിൻഡാൽ അഭിപ്രായപ്പെട്ടു. സ്റ്റീൽ റൂഫിംഗിനകത്ത് ഉപഭക്താക്കൾക്ക് ഇഷ്ടപ്പെടാത്ത ചാര നിറം മാറ്റി, ജെഎസ്ഡബ്ല്യു എവർ ഗ്ലോ പുറത്തുനിന്നുള്ള കാഴ്ചക്ക് മാത്രമല്ല അകത്തു നിന്നും സ്റ്റീൽ മനോഹമരമാക്കുകയാണെന്ന് അദേഹം പറഞ്ഞു.

ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മൂല്യ വർധിത സ്റ്റീൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നവർ എന്ന നിലക്കാണ് ജെഎസ്ഡബ്ല്യു ആഗോളതലത്തിൽ അറിയപ്പെടുന്നത് എന്ന് ജെഎസ്ഡബ്ല്യു സെയിൽസ് & മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് വിനയ് ഷ്‌റോഫ് പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും, ദീർഘകാലത്തെ ഈടുമുള്ള ജെഎസ്ഡബ്ല്യു എവർ ഗ്ലോ പുറത്തിറക്കുന്നതോടെ റൂഫിംഗ്, ചുമർ വിപണിയെ മാറ്റി മറിക്കുകയാണ് ജെഎസ്ഡബ്ല്യു എന്ന് അദേഹം വ്യക്തമാക്കി.

ജെഎസ്ഡബ്ല്യു എവർ ഗ്ലോ കളർ കോട്ടിംഗ് വിഭാഗത്തിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളവയിൽ ഏറ്റവും മികച്ച പ്രീമിയം ഉത്പന്നമാണ്. 150 ജിഎസ്എം കനമുള്ള അലുമിനിയം സിങ്ക് കോട്ടിംഗ്, സൂപ്പർ ഡ്യൂറബിൾ പോളിസ്റ്റർ പെയിന്റ് കോട്ടിംഗ്, ബോട്ടം കളർ പെയിന്റ് കോട്ടിംഗ് എന്നിവ ശക്തമായ റൂഫിംഗിനോടൊപ്പം മനോഹരമായ ഇന്റീരിയറും പ്രദാനം ചെയ്യുന്നു. വ്യത്യസ്തമായ നിറങ്ങളിൽ ലഭിക്കുന്ന ജെഎസ്ഡബ്ല്യു എവർ ഗ്ലോയ്ക്ക് 10 വർഷത്തെ വാറന്റിയുമുണ്ട്.